കട്ടപ്പന : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് അറിയുന്നു. ഈ കേസില്‍ ഇതുവരെ നാലു പേര് അറസ്റ്റിലായ...
കട്ടപ്പന : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് അറിയുന്നു.
ഈ കേസില്‍ ഇതുവരെ നാലു പേര് അറസ്റ്റിലായിട്ടുണ്ട്. പൊലീസ് ഡ്രൈവര്‍ എ എസ്ഐ റെജിമോന്, പൊലീസ് ഡ്രൈവര്‍ നിയാസ് എന്നിവരെ
ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.
ഇതില്‍ നായാസാണ് അതിക്രൂരമായി റിമാന്‍ഡ് പ്രതി രാജ് കുമാറിനെ മര്‍ദ്ദിച്ചതെന്നു മറ്റു പ്രതികള്‍ മൊഴി കൊടുത്തു. ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കുമാറിന്റെ ദേഹത്ത് കസേരയിട്ട് നിയാസ് ഇരുന്നു. മാത്രമല്ല, കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് അരച്ചു തേച്ചതും നിയാസായിരുന്നു. മുളകരയ്ക്കാന്‍ ഉപയോഗിച്ച ചെറിയ അരകല്ല് പൊലീസ് സ്റ്റേഷന് പരിസരത്തു നിന്നു കണ്ടെടുത്തിരുന്നു.
ഈ കേസില്‍ നേരത്തെ അറസ്റ്റിലായ എസ്ഐ സാബു, സിപിഒ സജിമോന്‍ എന്നിവരുടെ മൊഴി റജി മോനും നിയാസിനും എതിരായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ നാലു പേര് ഉള്‍പ്പെടെ ഒന്‍പത് പൊലീസുകാര്‍ ചേര്‍ന്ന് അതി ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി എന്നാണ് റിപ്പോര്‍ട്ട്. മരിക്കുമെന്ന് സംശയം വന്നതോടെ പ്രതികള്‍ സ്റ്റേഷനില്‍ തന്നെ അദ്ദേഹത്തിന് ഉഴിച്ചിലും നടത്തിയിരുന്നു.
എന്നാല്‍ മാരകമായ മര്‍ദ്ദനത്തിലും ഉരുട്ടലിലും ഏറ്റ ആന്തരിക ക്ഷതങ്ങളാണ് രാജ്കുമാറിനെ മരണത്തിലേക്ക് നയിച്ചത്.
Keywords: Kattappana, Nedunkantam, Crime, Police, Raj Kumar

COMMENTS