കൊച്ചി: സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകളില്‍ സംസ്ഥാന സിലബസില്‍ മോഡറേഷന് മാര്‍ക്ക് നല്‍കരുതെന്നത് അവസാനിപ്പിച്ചുകൊണ്ടു...
കൊച്ചി: സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകളില്‍ സംസ്ഥാന സിലബസില്‍ മോഡറേഷന് മാര്‍ക്ക് നല്‍കരുതെന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള നടപടി നാലു മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതിയടെ ഉത്തരവ്.
ഡല്‍ഹിയില്‍ 2017 ഏപ്രില്‍ 24ന് നടന്ന വിദ്യഭ്യാസ സെക്രട്ടറിമാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് എതിര്‍പ്പില്ലാതെ എടുത്ത തീരുമാനം നടപ്പാക്കണമെന്ന് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവില്‍ പറയുന്നു.
മോഡറേഷന് സമ്പ്രദായം അവസാനിപ്പിക്കുന്നതിന് അന്നത്തെ യോഗത്തില്‍ തീരുമാനമെടുത്തെങ്കിലും കേരളം സാവകാശം തേടിയിരുന്നു. ഇതിനെതിരേ, ആന്‍സ് ജേക്കബ്, നന്ദന, റോഷന് ജേക്കബ് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് മോഡറേഷന് നിമിത്തം വിവേചനം നേരിടേണ്ടിവരുന്നുവെന്നു കാട്ടിയായിരുന്നു ഇവരുടെ പരാതി.
Keywords: SSLC, Plus Two, Moderation, Kerala, Education
COMMENTS