ബെംഗളൂരു: കര്‍ണ്ണാടക രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് രാവിലെ 10 ന് ചേര്‍ന്ന സഭയില്‍ വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസ പ്...
ബെംഗളൂരു: കര്‍ണ്ണാടക രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് രാവിലെ 10 ന് ചേര്‍ന്ന സഭയില്‍ വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസ പ്രമേയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ആറ് മണിക്കുള്ളില്‍ തന്നെ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശവുമായി സ്പീക്കര്‍ കെ.ആര്. രമേശ് കുമാര്‍.
വിമത എം.എല്‍.എമാരോട് ഇന്ന് സഭയില്‍ എത്താന്‍ സ്പീക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുംബയിലുള്ള വിമതര്‍ കൂടിക്കാഴ്ചയ്ക്ക് ഒരു മാസത്തെ സാവകാശം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.
അപ്രതീക്ഷിത സംഭവങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ ഇന്ന് ആറു മണിക്കുള്ളില്‍ തന്നെ കുമരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടാനാണ് സാദ്ധ്യത.
ഇതിനിടെ വിമതരുടെ രാജി സംബന്ധിച്ചുള്ള ഹര്‍ജിയും സ്വതന്ത്രരുടെ ഹര്‍ജിയും സുപ്രീം കോടതി നാളെ പരിഗണിക്കും. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ആവര്‍ത്തിച്ച സുപ്രീംകോടതി വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ കേസ് പരിഗണിക്കാമെന്ന് വ്യക്തമാക്കി.
Keywords: Karnataka, Political Crisis, H.D. Kumaraswami, Confidence Voting
COMMENTS