ലണ്ടൻ: ഇന്ത്യ പോയതിനു സമാനമായ വഴിയിലൂടെ ഓസ്ട്രേലിയയും പുറത്തേക്ക് പോകുമ്പോൾ ഈ ലോകകപ്പിൽ ഇംഗ്ളണ്ടും ന്യൂസിലാൻഡ് തമ്മിലായിരിക്കും അന്തിമ പോ...
ലണ്ടൻ: ഇന്ത്യ പോയതിനു സമാനമായ വഴിയിലൂടെ ഓസ്ട്രേലിയയും പുറത്തേക്ക് പോകുമ്പോൾ ഈ ലോകകപ്പിൽ ഇംഗ്ളണ്ടും ന്യൂസിലാൻഡ് തമ്മിലായിരിക്കും അന്തിമ പോരാട്ടം.
ഒരു ഘട്ടത്തിൽ പുറത്താകൽ വഴിയിൽ എത്തിയ ഇംഗ്ലണ്ട് അവിടെ നിന്നാണ് തിരിച്ച് വിജയത്തിലേക്ക് പടി ചവിട്ടി കയറി വരുന്നത് .
ഫൈനൽ പ്രവേശനത്തിന് ഒരർത്ഥത്തിൽ ഇംഗ്ലണ്ട് ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു. റൗണ്ട് റോബിൻ ലീഗിൽ വേണമെങ്കിൽ ജയിക്കാമായിരുന്ന മത്സരം ഒച്ചിഴയുന്ന വേഗത്തിൽ കളിച്ചു തോറ്റു കൊടുത്തു ഇംഗ്ലണ്ടിനെ സെമിയിലേക്ക് എത്തിച്ചത് ഇന്ത്യയാണ് .
പക്ഷേ ഇന്നലെ സെമിഫൈനലിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തു കാട്ടുന്ന ഇംഗ്ലണ്ടിനെയാണ് കാണാനായത് .
മത്സരത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്തി തന്നെയാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോല്പിച്ച് ഫൈനലിലേക്ക് കടന്നിരിക്കുന്നത്.
1992ന് ശേഷം ഇംഗ്ലണ്ട് ഫൈനൽ കളിക്കുന്നത് ആദ്യമായാണ്. ന്യൂസിലൻഡ് ആകട്ടെ കഴിഞ്ഞ ലോകകപ്പിലും ഫൈനലിലെത്തി ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.
ആ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി ഇത്തവണത്തെ അവരുടെ വിജയം. എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 224 റൺസ് വിജയലക്ഷ്യം 107 പന്ത് ബാക്കി നിൽക്കെയാണ് അനായാസമായി ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Keywords: World cup cricket, ICC, England, India, New Zealand

COMMENTS