നെടുങ്കണ്ടം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ രാജ്കുമാര് മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പടെ രണ്ടു പൊലീസുക...
നെടുങ്കണ്ടം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ രാജ്കുമാര് മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പടെ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ കെ.എ സാബു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികള്‍ കിട്ടിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്കുമാര് കസ്റ്റഡിയിലിരിക്കെ ക്രൂരമായ മൂന്നാംമുറയ്ക്ക് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇവര്‍ക്കെതിരായിരുന്നു.
എന്നാല്‍ സംഭവം നടന്നിട്ട് 12 ദിവസമായിട്ടും അറസ്റ്റ് നീണ്ടുപോകുന്നത് സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്നലെ രാത്രിയാണ് രണ്ടു പൊലീസുകാരെയും കസ്റ്റഡിയിലെടുത്തത്.
അതേസമയം ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ എസ്.ഐ കെ.എ സാബു കുഴഞ്ഞുവീണു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Rajkumar, Death, 2 police men, Arrested

COMMENTS