കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ വെള്ളാലൂറില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കാറും, ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവറായ മലയാളി അടക്...
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ വെള്ളാലൂറില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കാറും, ലോറിയും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവറായ മലയാളി അടക്കം അഞ്ച് പേര് മരിച്ചു.
കേരള രജിസ്ട്രേഷനിലുള്ള വാഗണർ കാറും തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
കാര്‍ ഡ്രൈവറായിരുന്ന പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് ബഷീര്‍ (44) ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ബഷീറടക്കം മൂന്ന് പേര് ആശുപത്രിയില്‍ വച്ചും, മറ്റു രണ്ടു പേര് സംഭവ സ്ഥലത്തുവച്ചുമാണ് മരിച്ചത്.
കെട്ടിട നിര്‍മ്മണ കോണ്‍ട്രാക്ടറായ ബഷീര്‍ പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോകുമ്പോഴാണ് അപകടം നടന്നത്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Coimbatore, Wagnoe Car, Five People, Died, Accident
COMMENTS