കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാനപ്രതിയും ആസൂത്രകനുമായ വിഷ്ണു സോമസുന്ദരം കൊച്ചിയില്‍ കീഴടങ്ങി. ഡി.ആര്...
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സുഹൃത്തും മാനേജരുമായിരുന്നു വിഷ്ണു. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വിഷ്ണു ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയും പതിനേഴിന് അന്വേഷണ ഏജന്‍സിക്ക് മുന്പില് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. വിഷ്ണുവിന്റെ അറസ്റ്റ് ഈ കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് സൂചന.
ഇയാളെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്ക്കുവേണ്ടിയുള്ള പ്രത്യേക കോടതിയില്‍ ഇന്നു തന്നെ ഹാജരാക്കും.
COMMENTS