മാവേലിക്കര : വള്ളികുന്നത്ത് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയ്ക്ക് പ്രതി അജാസിൽനിന്ന് നിരന്തരം ഭീഷണിയും ശല്യവും ഉണ്ടായിരുന്നതായി സൗമ്...
മാവേലിക്കര : വള്ളികുന്നത്ത് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയ്ക്ക് പ്രതി അജാസിൽനിന്ന് നിരന്തരം ഭീഷണിയും ശല്യവും ഉണ്ടായിരുന്നതായി സൗമ്യയുടെ മകൻ പൊലീസിനോട് പറഞ്ഞു.
12 കാരനായ ഋഷികേശാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതോടെ ഈ കേസിലെ കൂടുതൽ നിഗൂഢതകൾ പുറത്തുവരികയാണ്.
അജാസ് തന്നെ വധിക്കുമെന്ന് സൗമ്യ ഭയന്നിരുന്നുവെന്ന് കുട്ടിയുടെ മൊഴിയിൽ നിന്ന് വ്യക്തമാവുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എല്ലാ വിവരങ്ങളും പൊലീസിനോടു പറയണമെന്നും സൗമ്യ മകനോട് പറഞ്ഞിരുന്നു.
അജാസും സൗമ്യയും തമ്മിൽ ശത്രുത ഉടലെടുത്തിരുന്നു പൊലീസ് സംശയിക്കുന്നു. അതിന്റെ കാരണങ്ങളിലേക്കാണ് പോലീസ് ഇപ്പോൾ അന്വേഷണം വ്യാപിച്ചിരിക്കുന്നത്. സൗമ്യയുടെയും അജാസന്റെയും ഫോൺ പരിശോധിക്കാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
ഇരുവരുടെയും സുഹൃത്തുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തും. ഇതേസമയം കേസിൽനിന്ന് ഇനിയും മൊഴി രേഖപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്. ഗുരുതരമായി പൊള്ളലേറ്റ അജാസ് ആശുപത്രിയിൽ ചികിത്സയിലാണ്.

COMMENTS