കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജു നാരായണ സ്വാമി. രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെന്ന വാ...
കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജു നാരായണ സ്വാമി. രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതി കണ്ടുപിടിച്ചതിനാലാകാം തനിക്കെതിരെയുള്ള ഈ നീക്കമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും തന്നെ പിരിച്ചുവിടാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ നിയമപരമായി അതിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ തന്നെ ഈ തീരുമാനമെടുത്ത എല്ലാവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയും പത്തു വര്‍ഷം കൂടി സര്‍വീസില്‍ ബാക്കി നില്‍ക്കേയാണ് രാജു നാരായണ സ്വാമിക്കെതിരായുള്ള സര്‍ക്കാര്‍ നടപടി. കേരള കേഡറില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയാണ് അദ്ദേഹം ഇപ്പോള്‍ വഹിക്കുന്നത്.
Keywords: Raju Narayana Swamy, Government, Criminal case

COMMENTS