കൊച്ചി : കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും നിപാ വൈറസ് ബാധിച്ചിട്ടില്ലെന്ന് പുണെയിലെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂ...
കൊച്ചി : കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും നിപാ വൈറസ് ബാധിച്ചിട്ടില്ലെന്ന് പുണെയിലെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു.
പരിശോധനാഫലം പുറത്തുവന്നതോടെ കേരളമൊന്നാകെ ആശ്വസിക്കുകയാണ്. പത്രസമ്മേളനത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ പരിചരിച്ച രണ്ട് നഴ്സുമാരടക്കം ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്നത്.
ഇവര്‍ ആറുപേരുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴയിലെയും പുണെയിലെയും ലാബുകളിലേക്ക് അയച്ചിരുന്നു. പരിശോധനകളില്‍ ഇവര്‍ക്ക് വൈറസ് ബാധയില്ലെന്നു വ്യക്തമായി.
ഇതേസമയം, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ നിലയും മെച്ചപ്പെടുന്നുണ്ട്.
നിപ നിയന്ത്രണവിധേയമാണെന്ന് എറണാകുളം ജില്ലാ കളക്ടറും അറിയിച്ചു.
രോഗം പടരാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും കൈമാറാനും നിലവിലുള്ള 1077 എന്ന നമ്പറിനു പുറമെ 0484 2425200 എന്ന നമ്പരിലും വിളിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Nipah, Kerala, Virus
COMMENTS