കാര്‍ഡിഫ്: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലാന്‍ഡ് പത്തു വിക്കറ്റിനു പരാജയപ്പെടുത്തി. ശ്രീലങ്ക ഉയര്‍ത്തിയ 137 റണ്‍സ് ലക്...
കാര്‍ഡിഫ്: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലാന്‍ഡ് പത്തു വിക്കറ്റിനു പരാജയപ്പെടുത്തി.
ശ്രീലങ്ക ഉയര്‍ത്തിയ 137 റണ്‍സ് ലക്ഷ്യം 16.1 ഓവറില്‍ അനായാസം ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു. ട്വന്റി 20 ശൈലിയിലായിരുന്നു കിവീസിന്റെ മുന്നേറ്റം.
51 പന്തില്‍ 71 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലും 47 പന്തില്‍ 58റണ്‍സെടുത്ത കോളിന് മണ്‍റോയും ചേര്‍ന്നായിരുന്നു വിജയം സ്വന്തമാക്കിയത്. 203 പന്ത് ബാക്കിനിറുത്തിയായിരുന്നു കിവീസിന്റെ വിജയം.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 29.2 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. പാകിസ്ഥാനെ വിന്‍ഡീസ് തകര്‍ത്തെറിഞ്ഞതിന് സമാനമായി ലങ്കയുടെ പതനം. രണ്ടാം പന്തില്‍ തന്നെ ഓപണര്‍ ലാഹിരു തിരുമണെ ഹന്റെിയുടെ പന്തില്‍ മടങ്ങി.
84 പന്തില്‍ 52 റണ്‍സ് എടുത്ത ക്യാപ്ടന് ദിമുത് കരുണരത്നയാണ് ലങ്കയുടെ ടോപ് സ്കോറര്‍. കുശാല്‍ മെന്‍ഡിസ് (29), തിസാര പെരേര (27) എന്നിവര്‍ ചേര്‍ന്ന് അത്യാവശ്യം നല്ല തുടക്കം നല്‍കിയെങ്കിലും ലങ്ക പിന്നീട് മൂക്കുകുത്തി വീഴുകയായിരുന്നു. ദിമുത്, കുശാല്‍, തിസാര എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിക്കൊണ്ട് മാറ്റ് ഹെന്റി, ലോക്കി ഫെര്ഗൂസണ് എന്നിവരാണ് ലങ്കയെ തകര്‍ത്തത്. ഏഴ് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഹെന്റി ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഫെര്ഗുസന് 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
Keywords: Sri Lanka, New Zealand, World Cup, Cricket
COMMENTS