സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി നല്കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി യെ കണ്ടെത്താന്‍ മുംബയ് പൊലീസ് നടത്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി നല്കി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരി യെ കണ്ടെത്താന്‍ മുംബയ് പൊലീസ് നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായി. ബിനോയ് കേരളം വിട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
ബിനോയ് എവിടെയാണെന്ന് ബന്ധുക്കള്‍ക്കും വ്യക്തമായ വിവരമില്ല. ബിനോയിക്കെതിരേ ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടെന്ന തീരുമാനത്തിലാണ് മുംബയ് പൊലീസ്. ഈ കേസില്‍ ബിനോയ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതില്‍ കോടതിയുടെ ഉത്തരവ് വന്നതിനുശേഷം മതി ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് ആലോചിക്കുന്നതെന്ന തീരുമാനത്തിലാണ് പൊലീസ്.
ബീഹാര്‍ സ്വദേശിനിയാണ് ബിനോയ്ക്കെതിരെ മുംബയ് പൊലീസില്‍ പരാതിപ്പെട്ടിട്ടുള്ളത. വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം ബിനോയ് പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുഞ്ഞ് ഉണ്ടെന്നുമാണ് പരാതിക്കാരി പറയുന്നത്.
ഇതിനിടെ ബിനോയിയുടെ അമ്മ വിനോദിനി പരാതിക്കാരിയെയും കുടുംബത്തെയും കണ്ട് സംസാരിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരാതിക്കാരി നേരത്തെ കോടിയേരി കുടുംബത്തെ സമീപിച്ചു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. പക്ഷേ കുടുംബത്തില്‍ നിന്ന് അനുകൂലമായി ഒരു മറുപടിയും ഉണ്ടായില്ല.
തുടര്‍ന്ന് അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ അഭിഭാഷകന് മുഖേന യുവതി നോട്ടീസ് അയച്ചിരുന്നു. 2018 ഏപ്രില്‍ 18ന് ബിനോയിയും അമ്മയും മുംബയിലെത്തി യുവതിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഏപ്രില്‍ 28ന് വീണ്ടും ബിനോയി യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ രണ്ട് കൂടിക്കാഴ്ചകളിലും പണം നല്‍കണമെന്ന ആവശ്യം ബിനോയി വിസമ്മതിച്ചു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
ജൂണ്‍ 13 ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതു. വാര്‍ത്ത പുറത്തുവന്നതോടെ വീണ്ടും ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തുകയായിരുന്നു. വിവരം സിപിഎം നേതൃത്വത്തെയും കോടിയേരി കുടുംബത്തെയും നേരത്തെ തന്നെ അറിയിച്ചിരുന്നതായും യുവതി പറയുന്നു.
ഇതേസമയം കേസില്‍ മകന് വിവാദത്തില്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പക്ഷേ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ രാജിവെക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അതിനാല്‍ രാജി വേണ്ടെന്നുമുള്ള നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടത്.
മാത്രമല്ല ഈ കേസില്‍ നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത കോടിയേരി എന്തിനു രാജിവയ്ക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനും സാധ്യത കുറവാണ്. അങ്ങനെ വന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കും. നിയമസഭയില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്ന ഭയവും സിപിഎമ്മിനുണ്ട്.
COMMENTS