കൊച്ചി: മഞ്ചേശ്വരത്ത് പി.ബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ കെ.സുരേന്ദ്രന് നല്കിയ ഹര്‍ജി പിന്‍വലിച്ചു. ഇതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെട...
കൊച്ചി: മഞ്ചേശ്വരത്ത് പി.ബി അബ്ദുള്‍ റസാഖിന്റെ വിജയത്തിനെതിരെ കെ.സുരേന്ദ്രന് നല്കിയ ഹര്‍ജി പിന്‍വലിച്ചു. ഇതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കും. സുരേന്ദ്രന്റെ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ പി.ബി അബ്ദുള്‍ റസാഖ് മരിച്ചിട്ട് ആറു മാസമായിട്ടും ഉപതെരഞ്ഞെടുപ്പ് നടക്കാതിരിക്കുകയായിരുന്നു.
കേസിലെ മുഴുവന്‍ സാക്ഷികളെയും ഹാജരാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഹര്‍ജി പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന് തയ്യാറായത്. 87 വോട്ടുകള്‍ക്ക് പി.ബി അബ്ദുള്‍ റസാഖ് തന്നെ തോല്‍പ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ കേസിനായി ചെലവായ 42,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടു.
Keywords: Manjeswaram, By election, K.Surendran, Case

COMMENTS