ബര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടുകുത്തി ഇന്ത്യ. ഇംഗ്ലണ്ടിനോട് 31 റണ്‍സിനാണ് ഇന്ത്യ തോല്‍വി സമ്മ...
ബര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടുകുത്തി ഇന്ത്യ. ഇംഗ്ലണ്ടിനോട് 31 റണ്‍സിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. 1992 നു ശേഷം ആദ്യമായാണ് ലോകകപ്പില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്.
സെഞ്ച്വറി നേടുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്നലത്തെ കളിയില്‍ പരാജയപ്പെട്ടെങ്കിലും ഏഴ് കളികളില്‍ നിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 10 പോയിന്റുമായി സെമി പ്രതീക്ഷയുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്.
അതേസമയം ഇംഗ്ലണ്ടിന്റെ വിജയം തകര്‍ത്തുകളഞ്ഞത് പാകിസ്ഥാനെയാണ്. ഒന്‍പത് പോയിന്റുമായി അവര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെ ഇനി പാകിസ്ഥാന് സെമിയിലെത്തണമെങ്കില്‍ അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനോട് തോല്‍ക്കുകയും വേണം.
അതിനാല്‍ തന്നെ പാക് ക്രിക്കറ്റ് ആരാധകര്‍ ഇന്നലെ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ വിജയമായിരുന്നു. ഇന്ത്യ മത്സരം ജയിച്ചിരുന്നെങ്കില്‍ സെമിയിലെത്താന്‍ ഏറ്റവും സാധ്യത പാകിസ്ഥാനായിരുന്നു. അങ്ങനെയെങ്കില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ 11 പോയിന്റുമായി പാകിസ്ഥാന് സെമിയിലെത്തിയേനെ.
അതിനാല്‍ തന്നെ മത്സരം ഇന്ത്യ മനപ്പൂര്‍വം തോറ്റതാണെന്ന ആരോപണവുമായി പാക് ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയ്ക്കെതിരെ ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന പാക് ക്രിക്കറ്റ് ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.
Keywords: England vs India, Pakistan, World cup, Yesterday

COMMENTS