കിര്‍ഗിസ്ഥാന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറായി പാക് ...
കിര്‍ഗിസ്ഥാന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കശ്മീര്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറായി പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടക്കുന്ന ഷാങ്ഹായി സഹകരണസമിതി ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുന്‍പ് റഷ്യന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇമ്രാന്ഖാന് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അദ്ദേഹത്തിനു ലഭിച്ച ജനവിധി ഉപയോഗിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് അയല്‍ രാജ്യങ്ങളുമായി പ്രത്യേകിച്ച് ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇപ്പോള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം താഴ്ന്ന നിലയിലാണെന്നും അത് പരിഹരിക്കാനുള്ള നല്ല അവസരമാണ് ബിഷ്കെക്ക് ഉച്ചകോടിയെന്നു കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. പാകിസ്ഥാന്റെ സമീപനത്തില്‍ മാറ്റമില്ലെന്നും ഭീകരവാദത്തെ രാജ്യനയമായാണ് അവര്‍ കരുതുന്നതെന്നും അതിനാല്‍ തന്നെ അവരുമായി ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷമല്ല ഇതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Keywords: India, Pakistan, Imran Khan, Narendra Modi

COMMENTS