തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ഇനി മുതല്‍ ട്രഷറി വഴി മാത്രം. ജൂലായ് ഒന്നു മുതല്‍ എല്ലാ സര്‍ക്കാര്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ഇനി മുതല്‍ ട്രഷറി വഴി മാത്രം. ജൂലായ് ഒന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പള വിതരണം ട്രഷറി വഴി മാത്രമായിരിക്കുമെന്നു കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. അതിനാല്‍ എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് (ഇ.ടി.എസ്.ബി) എടുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.
മാസത്തിന്റെ ആദ്യം ശമ്പളം ട്രഷറിയില്‍ നിന്നും പിന്വലിക്കാതിരിക്കുന്നവര്ക്ക് പ്രത്യേക പലിശനിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാലാണ് ഈ തീരുമാനമെന്നാണ് സൂചന.
രണ്ടു ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ 35 വകുപ്പുകളിലെ ജൂണിലെ ശമ്പളവും രണ്ടാം ഘട്ടത്തില്‍ ജൂലായ് മുതലുള്ള ശേഷിക്കുന്ന ശമ്പളവും ട്രഷറി വഴി നല്‍കാനാണ് തീരുമാനം.
ജീവനക്കാര്‍ക്ക് ചെക്ക് വഴി പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും ഓണ്‍ലൈനിലൂടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സൗകര്യവും ലഭ്യമാകും.
Keywords: Government employees, Salary, Treasury

COMMENTS