ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹം ശക്തമായി. എന്നാല്‍, ദിവ്യ ഈ വാര്‍ത്ത നിഷേധിച...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹം ശക്തമായി. എന്നാല്‍, ദിവ്യ ഈ വാര്‍ത്ത നിഷേധിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ദിവ്യ, പുതിയ ധനമന്ത്രി നിര്‍മലാ സീതാരാമനെ പ്രകീര്‍ത്തിച്ചു പോസ്റ്റിട്ടിരുന്നു. ഇതു വലിയ വാര്‍ത്തയായിരുന്നു.
ട്വിറ്റര്‍ പേജില്‍ നിന്ന് ദിവ്യ ട്വീറ്റുകള്‍ മുഴുവന്‍ നീക്കം ചെയ്തിരുന്നു. ഇപ്പോള്‍ ദിവ്യയുടെ ട്വിറ്റര്‍ പേജും കിട്ടാത്ത സ്ഥിതിയാണ്.
പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് ദിവ്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ദിവ്യ പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസും തള്ളിയിരിക്കുകയാണ്.
COMMENTS