തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴിയെടുക്കാന്‍ തയ്...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷി കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴിയെടുക്കാന്‍ തയ്യാറായി ക്രൈംബ്രാഞ്ച്. മറ്റു പല മൊഴികളിലും അപകടസമയത്ത് അര്‍ജുനാണ് വണ്ടി ഓടിച്ചിരുന്നതെന്ന് പറയുമ്പോഴും അജി ബാലഭാസ്കറാണ് ആ സമയത്ത് ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നത് എന്ന് മൊഴി നല്‍കിയിരുന്നു.
മാത്രമല്ല അജി ഇപ്പോഴും ആ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇയാളുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ അര്‍ജുനാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
ഇതോടൊപ്പം അപകടം നടന്ന സമയത്ത് ബാലഭാസ്കറിന്റെ കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാര്‍ കണ്ടതായും ഇയാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതും ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്കറാണ് വണ്ടി ഓടിച്ചിരുന്നതെന്ന് പറയുന്ന ഏക ദൃക്സാക്ഷിയും അജിയാണ് ഇതാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിനെ പ്രേരിപ്പിക്കുന്നത്.
Keywords: Balabhaskar, Accident, K.S.R.T.C driver Aji, Statement

COMMENTS