തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു. അടുത്തിടെ തിരുവനന്തപുരം വിമാനത്...
ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്ജുന് കേരളം വിട്ടതായുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇയാള്‍ ആസാമിലേക്ക് കടന്നതായാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. പരിക്കുപറ്റിയ ആള് ഇത്രയും ദൂരെ പോയതില്‍ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.
അപകടവുമായി ബന്ധപ്പെട്ടുള്ള ഫോറന്‍സിക് ഫലം പുറത്തുവന്നതിനുശേഷം അര്‍ജുനെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
അതേസമയം അപകടം സംഭവിക്കുന്ന സമയത്ത് അര്‍ജുനാണ് വണ്ടിയോടിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തൃശൂരില്‍ നിന്ന് പുറപ്പെട്ടപ്പോഴേ വാഹനം അമിത വേഗത്തിലായിരുന്നെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറയില്‍ നിന്ന് ക്രൈംബ്രാഞ്ച് മനസ്സിലാക്കിയിട്ടുമുണ്ട്.
Keywords: Balabhaskar, Death, Accident, Driver, Arjun
COMMENTS