അമേഠി: ഉത്തര്‍പ്രദേശില്‍ വീണ്ടും ബി.ജെ.പി പ്രവര്‍ത്തകനു നേരെ ആക്രമണം. അമേഠിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന് വെടിയേറ്റു. ചിബ്രാഹ...
അമേഠി: ഉത്തര്‍പ്രദേശില്‍ വീണ്ടും ബി.ജെ.പി പ്രവര്‍ത്തകനു നേരെ ആക്രമണം. അമേഠിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന് വെടിയേറ്റു. ചിബ്രാഹ ഗ്രാമത്തലവനായ അശോക് കുമാര്‍ സിങ് (45) നാണ് വെടിയേറ്റത്.
ബുധനാഴ്ച രാത്രി സ്വന്തം ഇഷ്ടികക്കളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ മറ്റൊരു വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നതുകണ്ട് വാഹനത്തിന്റെ വേഗത കുറച്ചപ്പോഴാണ് അശോക് കുമാറിനുനേരെ വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരുമാസം മുന്‍പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുവേണ്ടി പ്രചാരണം നടത്തിയ മുന്‍ ഗ്രാമത്തലവന് വെടിയേറ്റു മരിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരു ബി.ജെപി പ്രവര്ത്തകന് കൂടി അമേഠിയില്‍ ആക്രമിക്കപ്പെട്ടിരിക്കുകയാണ്.
Keywords: Amethi, B.J.P, Attack, Yesterday

COMMENTS