സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരിലെ ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി സംരംഭകന് സാജന് പറായിലിന്റെ കെട്ടിടത്തില്‍ ചട്ടലംഘനമുണ്ടെന്നും അ...
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂരിലെ ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി സംരംഭകന് സാജന് പറായിലിന്റെ കെട്ടിടത്തില്‍ ചട്ടലംഘനമുണ്ടെന്നും അതു തിരുത്തിയാല്‍ ലൈസന്‍സ് നല്‍കാമെന്നും നഗരസഭ.
സാജന് നിര്‍മിച്ച പാര്‍ഥ ഓഡിറ്റോറിയത്തില്‍ നാല് ചട്ടലംഘനങ്ങളുണ്ടെന്നാണ് തദ്ദേശസ്വയംഭരണ മന്ത്രിക്ക് ചീഫ് ടൗണ്‍ പഌനര്‍-വിജിലന്ല്സ് റിപ്പോര്ട്ടി കൊടുത്തത്.ഓഡിറ്റോറിയത്തിലേക്കുള്ള റാന്പിന്റെ ചരിവ് കുറവ്, ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ കൂടുതല്‍, വേണ്ടത്ര ശുചിമുറികളില്ല, തുറസ്സായ സ്ഥലത്ത് ജലസംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും സ്ഥാപിച്ചു എന്നീ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ലൈസന്‍സ് നല്‍കാമെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ വ്യക്തമാക്കി.
ആന്തൂര്‍ നഗരസഭയിലെ ബക്കളത്താണ് ഓഡിറ്റോറിയം നിര്‍മിക്കുന്നത്. ഓഡിറ്റോറിയത്തിന് അനുമതി നല്‍കാതെ വൈകിച്ചതില്‍ മനംനൊന്താണ് ഉടമ സാജന് പാറയില്‍ ആത്മഹത്യ ചെയ്തത്. ഇതു സിപിഎമ്മിനെ ആകെ പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു. സാജനും സിപിഎം അനുഭാവിയായിരുന്നു.
ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാറാണ് കണ്വെന്ഷന് സെന്ററിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണമന്ത്രി എ.സി. മൊയ്തീന് നല്‍കിയത്. റിപ്പോര്ട്ടിന്മേല് തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കും.ആന്തൂര്‍ നഗരസഭാ സെക്രട്ടറി നേരത്തേ കണ്വെന്ഷന് സെന്റര്‍ പരിശോധിച്ച് 15 ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പകുതി പ്രശ്നങ്ങള്‍ പരിഹരിച്ച് സാജന് വീണ്ടും അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കാതെ ബുദ്ധിമുട്ടിച്ചപ്പോഴാണ് സാജന് ആത്മഹത്യ ചെയ്തത്.
Keywords: Anthur Municipality, Kannur, Sajan Parayil, Suicide
COMMENTS