ഖാര്‍ത്തും: സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തുമില്‍ സൈനിക ആസ്ഥാനത്തിനു സമീപം കുത്തിയിരുപ്പു സമരം നടത്തിയവര്‍ക്കുനേരെ സൈന്യം വെടിവയ്പ് നടത്തി. ...
ഖാര്‍ത്തും: സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തുമില്‍ സൈനിക ആസ്ഥാനത്തിനു സമീപം കുത്തിയിരുപ്പു സമരം നടത്തിയവര്‍ക്കുനേരെ സൈന്യം വെടിവയ്പ് നടത്തി. വെടിവയ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 116 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സുഡാനില്‍ പ്രസിഡന്റ് ഒമര്‍ ഹസന്‍ അല്‍ ബഷീറിനെ പുറത്താക്കിയതിനുശേഷം സൈന്യം ഭരണം ഏറ്റെടുത്തിരുന്നു. ഭരണം സിവിലിയന്‍ സര്‍ക്കാരിനു കൈമാറണമെന്നാവശ്യപ്പെട്ടാണ് സമരക്കാര്‍ സൈനിക ആസ്ഥാനത്തിനു മുന്‍പില്‍ കുത്തിയിരുപ്പു സമരം നടത്തിയത്. ഇവര്‍ക്കുനേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
Keywords: Sudan, 35 killed, Hospital, 116 people injured

COMMENTS