അഭിനന്ദ് ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഹിമാലയസാനുവിലെ ഗുഹയിൽ തപസ്സിരിക്കാൻ പോയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ എന്നു സൂചന. ...
അഭിനന്ദ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഹിമാലയസാനുവിലെ ഗുഹയിൽ തപസ്സിരിക്കാൻ പോയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ എന്നു സൂചന.
മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കുകയാണ്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഗുഹയിൽ വ്രതമിരിക്കുന്നതിലൂടെ ഹിന്ദു വോട്ടുകൾ കഴിയുന്നത്ര ഏകീകരിക്കയാണ് ബിജെപി ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ എൻഡിഎയുടെ പ്രതീക്ഷകൾ വളരെ താഴേക്ക് വന്നിട്ടുണ്ട് . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായതുപോലെ ഒരു തരംഗം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നത് .
അതിനാൽ പരമാവധി ഹിന്ദുവോട്ട് ഏകീകരിക്കാനുള്ള പദ്ധതികളാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ഭജനമിരിക്കാൻ പോയതും ഈ പദ്ധതിയുടെ ഭാഗമായി തന്നെ.
കേദാർനാഥിനു സമീപത്തെ ഗുഹയിലാണ് പ്രധാനമന്ത്രി പുലരുന്നതുവരെ വ്രതമിരിക്കുന്നത് . ദുർഘട പാതയിലൂടെ രണ്ട് കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ചാണ് മോഡി ഗൃഹയിലെത്തിയത് .
കാവിപുതച്ച് ഗുഹയിൽ തപസ്സിരിക്കുന്ന മോഡിയുടെ ചിത്രം ബി ജെ പി പുറത്തുവിടുകയും ചെയ്തിട്ടുണ്ട് . രാവിലെ വ്രതമവസാനിപ്പിച്ച് ബദരീനാഥ് ക്ഷേത്രവും സന്ദർശിച്ച ശേഷം ഉച്ചയോടെ മോഡി ഡൽഹിയിലേക്ക് തിരിക്കും.
COMMENTS