ന്യൂഡല്‍ഹി: മോര്‍ഫിങ് കേസിലെ പ്രതി ബി.ജെ.പി നേതാവ് പ്രിയങ്ക ശര്‍മ്മയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി സര്‍ക്കാരിന് സുപ്രീം...
ന്യൂഡല്‍ഹി: മോര്‍ഫിങ് കേസിലെ പ്രതി ബി.ജെ.പി നേതാവ് പ്രിയങ്ക ശര്‍മ്മയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി സര്‍ക്കാരിന് സുപ്രീംകോടതിയുടെ താക്കീത്.
പ്രിയങ്ക ശര്‍മ്മയെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് സുപ്രീംകോടതി ബംഗാള്‍ സര്‍ക്കാരിനെ അറിയിച്ചത്.
മമത ബാനര്‍ജിയുടെ മുഖം നടി പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉപാധികളോടെ പ്രിയങ്കയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നിട്ടും അവരെ ഇതുവരെ ജയില്മോചിതയാക്കാത്തതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
അതേസമയം പ്രിയങ്കയെ ബുധനാഴ്ച രാവിലെ 9.30 ന് വിട്ടയച്ചെന്ന് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Keywords: Morphing, B.J.P, Priyanka Sharma, Supreme court

COMMENTS