തിരുവനന്തപുരം: വയനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്...
തിരുവനന്തപുരം: വയനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാര്‍ എന്ന കര്ഷകന് ആത്മഹത്യ ചെയ്തസംഭവത്തിലാണ് രാഹുല്‍ അന്വേഷണം ആവശ്യപ്പെട്ടത്.
ആത്മഹത്യ ചെയ്ത ദിനേഷ് കുമാറിന്റെ വിധവയുമായി താന്‍ സംസാരിച്ചിരുന്നെന്നും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുമൂലമുള്ള വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യപിച്ചിട്ടും ധനകാര്യസ്ഥാപനങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അതിനാല്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ദിനേഷ് കുമാറിന്റെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
Keywords: Rahul Gandhi, Wayanad, Pinarayi Vijayan, Letter

COMMENTS