ന്യൂഡല്‍ഹി: കഴിഞ്ഞഘട്ട വോട്ടെടുപ്പുകളിലെല്ലാം ബംഗാളില്‍ വ്യാപകമായി ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറ...
ന്യൂഡല്‍ഹി: കഴിഞ്ഞഘട്ട വോട്ടെടുപ്പുകളിലെല്ലാം ബംഗാളില്‍ വ്യാപകമായി ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
ഞായറാഴ്ച നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പില്‍ ജനങ്ങള്‍ക്ക് നിര്‍ഭയരായി വോട്ടു ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും അവരുടെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടാണ് യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. നേരത്തെ കഴിഞ്ഞഘട്ട വോട്ടെടുപ്പ് നടന്നപ്പോഴുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് യെച്ചൂരി കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
അതേസമയം പശ്ചിമബംഗാളില്‍ പരസ്യപ്രചാരണം വ്യാഴച രാത്രി തന്നെ അവസാനിച്ചിരുന്നു. സംസ്ഥാനത്ത് തൃണമൂല്‍ - ബി.ജെ.പി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലാണ് പരസ്യപ്രചാരണം വെട്ടിക്കുറച്ചത്. പശ്ചിമബംഗാളില്‍ ഒന്‍പത് മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
Keywords: Sitaram yechury, Election commission, Polling, Tomorrow

COMMENTS