ന്യൂഡല്‍ഹി : വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ഏറെ തിളങ്ങിയ സുഷമാ സ്വരാജ് രണ്ടാം മോഡി മന്ത്രിസഭയില്‍ നിന്ന് അനാരോഗ്യം നിമിത്തം ഒഴിഞ്ഞു...
ന്യൂഡല്‍ഹി : വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ഏറെ തിളങ്ങിയ സുഷമാ സ്വരാജ് രണ്ടാം മോഡി മന്ത്രിസഭയില്‍ നിന്ന് അനാരോഗ്യം നിമിത്തം ഒഴിഞ്ഞുമാറുമ്പോള്‍ നറുക്കു വീഴുന്നത് മുന്‍ വിദേശകാര്യ
സെക്രട്ടറി എസ് ജയ്ശങ്കറിന്.
ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ജയ്ശങ്കര്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു വിദേശരാജ്യങ്ങള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കുന്നതിലും ജയ്ശങ്കര് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യ-അമേരിക്ക സഹകരണത്തിനും ചൈനയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ജയ്ശങ്കര് വഹിച്ച പങ്ക് ചെറുതല്ല.
വിദേശകാര്യ സെക്രട്ടറി പദം ഒഴിഞ്ഞതില്‍ പിന്നെ രാഷ്ട്രീയത്തിന്റെ ഇടവഴികളില്‍ നില്‍ക്കാമായിരുന്നിട്ടും അദ്ദേഹം ടാറ്റാ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്സ് തലവനായി ഒതുങ്ങുകയായിരുന്നു.
പദ്മശ്രീ പുരസ്കാരം കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തെ തേടിയെത്തി. 2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയ്ശങ്കര് നിയമിതനായത്. വിദേശകാര്യ സെക്രട്ടറിയായിരുന്ന സുജാതാ സിംഗിനെ റിട്ടയര്‍മെന്റിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാറ്റി ജയ്ശങ്കറിനെ മോഡി അവരോധിക്കുകയായിരുന്നു.
ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ഡോക്ലാമില് ഇന്ത്യ - ചൈന സംഘര്‍ഷം രൂക്ഷമായപ്പോഴും അദ്ദേഹം പ്രശ്നപരിഹാരത്തിന് വലിയ പങ്കുവഹിച്ചു.
2018ല്‍ വിരമിച്ചു. തുടര്‍ന്ന് ടാറ്റാ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്സിന്റെ തലവനായി ചുമതലയേറ്റു.
COMMENTS