തിരുവനന്തപുരം: കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തില്‍ ഞായറാഴ്ച റീപോളിങ്ങിന് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്...
തിരുവനന്തപുരം: കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തില്‍ ഞായറാഴ്ച റീപോളിങ്ങിന് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടു.
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ,
കല്യാശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ നാലു ബൂത്തുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.
ഇതു സംബന്ധിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാന പ്രകാരമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തീയതി പ്രഖ്യാപിച്ചത്.
റീ പോളിംഗ് തീരുമാനത്തെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വാഗതം ചെയ്തു.
Keywords: Kasargod, Repolling, Sunday, Loksabha election
COMMENTS