ഹൈദരാബാദ് : വിരസതയില്‍നിന്ന് ആവേശത്തിന്റെ കൊടുമുടി കയറിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു റണ്‍സിനു തോല്പിച്ച് മുംബയ് ഇന്ത്യന്...
ഹൈദരാബാദ് : വിരസതയില്‍നിന്ന് ആവേശത്തിന്റെ കൊടുമുടി കയറിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു റണ്‍സിനു തോല്പിച്ച് മുംബയ് ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടി.
ഒരു വേള കളിയിലെ വില്ലനായി മാറിയ ലസിത് മലിംഗ തന്നെയാണ് അവസാന പന്തില്‍ എതിരാളിയെ വിക്കറ്റിനു മുന്നില്‍ കുടിക്കി ടീമിനു ജയം സമ്മാനിച്ചത്.
മുംബയ് ഇന്ത്യന്‍സ് ടീം ഉടമ നിത അംബാനിയും മക്കളും രോഹിത് ഐപിഎല്‍ കപ്പുമായി രോഹിത് ശര്‍മയുമൊത്ത്
അവസാന പന്തില്‍ ജയിക്കാന്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ് ആയിരുന്നു എസ് താക്കൂര്‍ ആയിരുന്നു ചെന്നൈയുടെ സ്‌ട്രൈക്കിംഗ് എന്‍ഡില്‍. ബോള്‍ തട്ടിയകറ്റി മുന്നോട്ട് ഓടാനുള്ള ശ്രമത്തില്‍ താക്കൂര്‍ ലെഗ് ബിഫോര്‍ വിക്കറ്റ് ആവുകയും അമ്പയര്‍ ഔട്ട് വിളിക്കുകയുമായിരുന്നു. ഇതോടെ മുംബൈ ഗാലറികള്‍ ആവേശത്തിന്റെ കൊടുമുടി കയറുകയായിരുന്നു. അവസാന പന്തില്‍ ചെന്നൈക്ക് ഒരു റണ്‍സ് നേടാനായിരുന്നെങ്കില്‍ കളി കളി സമനിലയില്‍ എത്തുകയും സൂപ്പര്‍ ഓവറിലേക്ക് വഴിതിരിയുകയും ചെയ്യുമായിരുന്നു.
മുംബയുടെ നാലാമത്തെ ഐപിഎല്‍ കിരീടമാണിത്. ടോസ് നേടി മുംബയ് ബാറ്റിംഗിനിറങ്ങുകയായിരുന്നു. ആ തീരുമാനം തെറ്റായി പോയിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ചെന്നൈയുടെ പ്രകടനം. എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മുംബയ് 149 റണ്‍സ് നേടിയത്. 25 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡ് ഇല്ലായിരുന്നുവെങ്കില്‍ മുംബയുടെ സ്ഥിതി അതിദയനീയമായിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡീകോക്കും രോഹിത് ശര്‍മയും ചേര്‍ന്ന് 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പക്ഷേ പിന്നാലെ വന്നവര്‍ക്കൊന്നും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഡി കോക്ക് 29 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മയുടെ സമ്പാദ്യം 15 റണ്‍സ് ആയിരുന്നു.
സൂര്യകുമാര്‍ യാദവ് 15 റണ്‍സ് നേടി ക്രുനാല്‍ പാണ്ഡ്യയുടെ സംഭാവന ഏഴു റണ്‍സായിരുന്നു ഇഷാന്‍ കിഷണന്‍ 23 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 16 റണ്‍സുമാണ് നേടിയത്. ചഹറിനും മക്ഗീഗനും അക്കൗണ്ട് തുറക്കാനായില്ല.
ചെന്നൈക്കു വേണ്ടി ദീപക് ചഹര്‍ 26 റണ്‍സ് വിട്ടുകൊടുത്തു കൊണ്ട് നാല് ഓവറില്‍ മൂന്ന് വിക്കറ്റ് എടുത്തു. ഇമ്രാന്‍ താഹിറും എസ് താക്കൂറും രണ്ട് വിക്കറ്റ് വീതം നേടി.
ചെന്നൈ വളരെ കരുതലോടെയാണ് തുടങ്ങിയത്. നല്ല തുടക്കത്തിനു ശേഷം പ്രതീക്ഷിത പ്രഹരങ്ങളില്‍ ധോണിക്കും കൂട്ടര്‍ക്കും അടിതെറ്റുകയായിരുന്നു. 13 പന്തില്‍ 26 റണ്‍സെടുത്ത ഡു പഌസിയെ പുറത്താക്കിക്കൊണ്ട് ക്വിന്റണ്‍ ഡി കോക്കാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്പിച്ചത്.
വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഷയ്ന്‍ വാട്‌സണ്‍ അക്ഷോഭ്യനായി മറുവശത്ത് പിടിച്ചു നില്‍ക്കുകയായിരുന്നു. 59 പന്തില്‍ 80 റണ്‍സെടുത്ത് ടീമിനെ സുസ്ഥിരമായ അവസ്ഥയില്‍ എത്തിച്ചതിനു ശേഷമായിരുന്നു വാട്‌സണ്‍ മടങ്ങിയത്.
എന്നാല്‍ വാട്‌സന്റെ പുറത്താകല്‍ ചെന്നൈയുടെ പതനത്തിനു കാരണമായി. ചെന്നൈ നിരയില്‍ സുരേഷ് റെയ്‌നയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 14 പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത റെയ്‌നയെ രാഹുല്‍ ചഹര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയാരുന്നു.
അമ്പാട്ടി റായുഡുവിന്റെ സമ്പാദ്യം നാലു പന്തില്‍ ഒരു റണ്‍സായിരുന്നു. ജസ്പ്രീത് ബുംറയുടെ പന്തില്‍ ഡീകോക്ക് പിടിച്ചായിരുന്നു അമ്പാട്ടി റായുഡു പുറത്തായത്. എട്ടു പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം എടുത്ത ക്യാപ്റ്റന്‍ ധോണി റണ്ണൗട്ട് ആവുകയായിരുന്നു.
15 പന്തില്‍ നിന്ന് 15 റണ്‍സ് ആയിരുന്നു ഡ്വെയ്ന്‍ ബ്രാവോയുടെ സമ്പാദ്യം. ബ്രാവോയ്ക്ക് പിന്നാലെ വാട്‌സണ്‍ കൂടി പുറത്തായതോടെ ചെന്നൈ അക്ഷരാര്‍ത്ഥത്തില്‍ പതറി. ഒരുവേള ലസിത് മലിംഗയെ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ക്കു തൂക്കി ഷെയ്ന്‍ വാട്‌സണ്‍ ജയം കൈപ്പിടിയിലൊതുക്കിയതായിരുന്നു. അവിടെ നിന്നായിരുന്നു ചെന്നൈ വീണ്ടും പതറിപ്പോയത്.
അവസാന പന്തില്‍ ശാദ്രുല്‍ താക്കൂര്‍ എല്‍ ബിയില്‍ കുടുങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ 5 പന്തില്‍ നിന്ന് അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. മുംബയ്ക്കു വേണ്ടി ബുംറ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ, ലസിത് മലിംഗ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മുംബയുടെ നാലാമത്തെ ഐപിഎല്‍ കിരീടമാണിത്. ടോസ് നേടി മുംബയ് ബാറ്റിംഗിനിറങ്ങുകയായിരുന്നു. ആ തീരുമാനം തെറ്റായി പോയിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ചെന്നൈയുടെ പ്രകടനം. എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് മുംബയ് 149 റണ്‍സ് നേടിയത്. 25 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡ് ഇല്ലായിരുന്നുവെങ്കില്‍ മുംബയുടെ സ്ഥിതി അതിദയനീയമായിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡീകോക്കും രോഹിത് ശര്‍മയും ചേര്‍ന്ന് 45 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പക്ഷേ പിന്നാലെ വന്നവര്‍ക്കൊന്നും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഡി കോക്ക് 29 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മയുടെ സമ്പാദ്യം 15 റണ്‍സ് ആയിരുന്നു.
സൂര്യകുമാര്‍ യാദവ് 15 റണ്‍സ് നേടി ക്രുനാല്‍ പാണ്ഡ്യയുടെ സംഭാവന ഏഴു റണ്‍സായിരുന്നു ഇഷാന്‍ കിഷണന്‍ 23 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 16 റണ്‍സുമാണ് നേടിയത്. ചഹറിനും മക്ഗീഗനും അക്കൗണ്ട് തുറക്കാനായില്ല.
ചെന്നൈക്കു വേണ്ടി ദീപക് ചഹര്‍ 26 റണ്‍സ് വിട്ടുകൊടുത്തു കൊണ്ട് നാല് ഓവറില്‍ മൂന്ന് വിക്കറ്റ് എടുത്തു. ഇമ്രാന്‍ താഹിറും എസ് താക്കൂറും രണ്ട് വിക്കറ്റ് വീതം നേടി.
ചെന്നൈ വളരെ കരുതലോടെയാണ് തുടങ്ങിയത്. നല്ല തുടക്കത്തിനു ശേഷം പ്രതീക്ഷിത പ്രഹരങ്ങളില്‍ ധോണിക്കും കൂട്ടര്‍ക്കും അടിതെറ്റുകയായിരുന്നു. 13 പന്തില്‍ 26 റണ്‍സെടുത്ത ഡു പഌസിയെ പുറത്താക്കിക്കൊണ്ട് ക്വിന്റണ്‍ ഡി കോക്കാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്പിച്ചത്.
വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഷയ്ന്‍ വാട്‌സണ്‍ അക്ഷോഭ്യനായി മറുവശത്ത് പിടിച്ചു നില്‍ക്കുകയായിരുന്നു. 59 പന്തില്‍ 80 റണ്‍സെടുത്ത് ടീമിനെ സുസ്ഥിരമായ അവസ്ഥയില്‍ എത്തിച്ചതിനു ശേഷമായിരുന്നു വാട്‌സണ്‍ മടങ്ങിയത്.
മുംബയ് ഇന്ത്യന്‍സ് വിജയനിമിഷത്തില്‍
അമ്പാട്ടി റായുഡുവിന്റെ സമ്പാദ്യം നാലു പന്തില്‍ ഒരു റണ്‍സായിരുന്നു. ജസ്പ്രീത് ബുംറയുടെ പന്തില്‍ ഡീകോക്ക് പിടിച്ചായിരുന്നു അമ്പാട്ടി റായുഡു പുറത്തായത്. എട്ടു പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം എടുത്ത ക്യാപ്റ്റന്‍ ധോണി റണ്ണൗട്ട് ആവുകയായിരുന്നു.
മുംബയ് ക്യാപ്ടന്‍ രോഹിത് ശര്‍മ ഭാര്യയും മകളുമൊത്ത് വിജയമാഘോഷിക്കുന്നു
15 പന്തില്‍ നിന്ന് 15 റണ്‍സ് ആയിരുന്നു ഡ്വെയ്ന്‍ ബ്രാവോയുടെ സമ്പാദ്യം. ബ്രാവോയ്ക്ക് പിന്നാലെ വാട്‌സണ്‍ കൂടി പുറത്തായതോടെ ചെന്നൈ അക്ഷരാര്‍ത്ഥത്തില്‍ പതറി. ഒരുവേള ലസിത് മലിംഗയെ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ക്കു തൂക്കി ഷെയ്ന്‍ വാട്‌സണ്‍ ജയം കൈപ്പിടിയിലൊതുക്കിയതായിരുന്നു. അവിടെ നിന്നായിരുന്നു ചെന്നൈ വീണ്ടും പതറിപ്പോയത്.
അവസാന പന്തില്‍ ശാദ്രുല്‍ താക്കൂര്‍ എല്‍ ബിയില്‍ കുടുങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ 5 പന്തില്‍ നിന്ന് അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. മുംബയ്ക്കു വേണ്ടി ബുംറ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ, ലസിത് മലിംഗ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Keywords: Mumbai Indians, Chennai Super Kings, IPL Cricket, MS Dhoni, Rohit Sharma
COMMENTS