ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്തിയായി നരേന്ദ്ര ദാമോദര്‍ ദാസ് മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്നു ലോക...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്തിയായി നരേന്ദ്ര ദാമോദര്‍ ദാസ് മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്നു ലോക്സഭയിലേക്ക് ആരും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും മലയാളത്തിന്റെ പ്രതിനിധിയായി വി മുരളീധരന് മന്ത്രിസഭയിലെത്തി.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി മുരളീധരന് സഹമന്ത്രി സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. എണ്ണായിരം പേര് സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.
രാജ്നാഥ് സിങ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു. അരുണ്‍ ജെയ്റ്റ്ലി സ്വയം മാറിയ സ്ഥാനത്താണ് അമിത് ഷാ എത്തുന്നത്. 58 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
സുഷമാ സ്വരാജും സ്വയം ഒഴിഞ്ഞുനിന്നപ്പോള്‍ മേനകാ ഗാന്ധിയെ ഒഴിവാക്കി. 25 പേര്‍ക്കാണ് ഇത്തവണ കാബിനറ്റ് റാങ്ക്്. 24 സഹമന്ത്രിമാരും, സ്വതന്ത്രചുമതലയുള്ള ഒന്‍പതു പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്.
ഏഴു മണിക്ക് തുടങ്ങിയ ചടങ്ങ് ഒന്‍പതു മണിക്കാണ് അവസാനിച്ചത്. ബിംസ്റ്റെക (ബേ ഒഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഒഫ് മള്‍ട്ടി സെക്ടറല്‍, ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോഓപ്പറേഷന്‍) രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ഷൊറോണ്‍ ബേ ജീന്‍ ബെക്കോവ് , നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി , മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, ഭൂട്ടാന് പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ്, മ്യാന്മര് പ്രസിഡന്റ് യു വിന് മിന്റ്, തായ്ലന്ഡ് പ്രതിനിധി ഗ്രി സാദ ബൂണ്റച്ച് എന്നിവര്‍ സംബന്ധിച്ചു.
കൂടാതെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോന്‍ബേ ജീന്‍ബെകോവ് എന്നിവരും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി.
മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ് , കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , സോണിയാ ഗാന്ധി , ജെഡിയു നേതാവ് നിതീഷ് കുമാര്‍ , നടന് രജനീകാന്ത് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.
സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍
രാജ് നാഥ് സിംഗ്
അമിത് ഷാ
നിതിന്‍ ഗഡ്കരി
ഡി വി സദാനന്ദ ഗൗഡ
നിര്‍മ്മല സീതാരാമന്
റാം വിലാസ് പാസ്വാന്
നരേന്ദ്ര സിംഗ് തോമര്‍
രവിശങ്കര്‍ പ്രസാദ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍
താവര്‍ ചന്ദ് ഗെലോട്ട്
എസ് ജയശങ്കര്‍
രമേഷ് പൊഖ്റിയാല്
അര്ജ്ജുന് മുണ്ട
സ്മൃതി ഇറാനി
ഡോ . ഹര്ഷവര്ദ്ധന്
പ്രകാശ് ജാവ്ദേക്കര്‍
പീയൂഷ് ഗോയല്‍
ധര്‍മ്മേന്ദ്ര പ്രധാന്
മുക്താര്‍ അബ്ബാസ് നഖ്വി
പ്രഹ്ലാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
അരവിന്ദ് സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
സന്തോഷ് ഗാംഗ്വാര്‍
റാവു ഇന്ദ്രജിത്ത് സിംഗ്
ശ്രീപദ് യെശോ നായിക്ക്
ജിതേന്ദ്ര സിംഗ്
കിരണ്‍ റിജിജു
പ്രഹ്ലാദ് സിംഗ് പട്ടേല്‍
ആര് കെ സിംഗ്
ഹര്‍ദ്ദീപ് സിംഗ് പുരി
മന്‍സൂക്ക് മാണ്ഡവ്യ
ഫഗന്‍ സിംഗ് കുലസ്തെ
അശ്വനി കുമാര്‍ ചൗബെ
അര്ജ്ജുന് മേഘ്വാള്
വി കെ സിംഗ്
കൃഷ്ണ പാല് ഗുര്‍ജാര്‍
ദാദാറാവു പാട്ടീല്‍
കിഷന് റെഡ്ഡി
പുരുഷോത്തം റൂപാല
രാം ദാസ് അതാവാലെ
സാധ്വി നിരജ്ഞന് ജ്യോതി
ബാബുല്‍ സുപ്രിയോ
സഞ്ജീവ് ബല്യാന്‍
സഞ്ജയ് ദോത്രേ
അനുരാഗ് താക്കൂര്‍
സുരേഷ് അംഗാഡി
നിത്യാനന്ദ് റായ്
രത്തന്‍ ലാല്‍ ഖട്ടാരിയ
വി മുരളീധരന്
രേണുക സിംഗ് ശാരുത
സോം പ്രകാശ്
രാമേശ്വര്‍ തേലി
പ്രതാപ് ചന്ദ്ര സാരംഗി
കൈലാഷ് ചൗധരി
ദേബശ്രീ ചൗധരി
COMMENTS