കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള പരാമര്‍ശത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ര...
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള പരാമര്‍ശത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്.
ബംഗാളിന്റെ നവോത്ഥാന നായകന് ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നും പുതിയ പ്രതിമ ബി.ജെ.പി നിര്‍മ്മിക്കുമെന്നുമാണ് മോഡി പറഞ്ഞത്. ഇതിനെതിരെയാണ് മമതാ ബാനര്‍ജി രംഗത്തെത്തിയത്.
ബംഗാളിന്റെ 200 വര്‍ഷത്തെ പാരമ്പര്യമാണ് തകര്‍ത്തതെന്നും അത് തിരിച്ചു നല്കാന് മോഡിക്കാവുമോയെന്നും മമത ചോദിച്ചു. തങ്ങളുടെ കൈവശം തെളിവുകളുണ്ടെന്നും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും ആരോപണങ്ങള്‍ തെളിയിക്കാത്തപക്ഷം ജയിലില്‍ പോകേണ്ടിവരുമെന്നും മമത വ്യക്തമാക്കി.
മധുരാപുറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അവര്‍ മോഡിക്കെതിരെ ആഞ്ഞടിച്ചത്. മുമ്പ് നിഷ്പക്ഷ സ്ഥാപനമായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ ബി.ജെ.പിയുടെ സഹോദരസ്ഥാപനമാണെന്ന് പരിഹസിച്ച മമത രാജ്യത്തെ മുഴുവന്‍ ആളുകളും പറയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിക്ക് വിറ്റുവെന്നാണെന്നും ആക്ഷേപം ഉന്നയിച്ചു.
Keywords: Mamta Banerjee, Modi, Election, Bengal, B.J.P

COMMENTS