വിശാഖപട്ടണം: ഹൈദരാബാദിനെ രണ്ടു വിക്കറ്റിനു വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎലിന്റെ രണ്ടാം ക്വാളിഫയര്‍ റൗണ്ടില്‍ കടന്നു. ചെന്നൈ സൂപ്പ...
വിശാഖപട്ടണം: ഹൈദരാബാദിനെ രണ്ടു വിക്കറ്റിനു വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎലിന്റെ രണ്ടാം ക്വാളിഫയര്‍ റൗണ്ടില്‍ കടന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സുമായാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.
അവസാന പന്തുവരെയും ആവേശം നിറഞ്ഞതായിരുന്നു മത്സരം. ഹൈദരാബാദ് സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയ ലക്ഷ്യം ഡല്‍ഹി ഒരു പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. സ്കോര്‍: ഹൈദരാബാദ് - 20 ഓവറില്‍ 162/8, ഡല്‍ഹി 19.5 ഓവറില്‍ 165/8.എലിമിനേറ്റര്‍ പോരില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. 19 പന്തില്‍ ഒരു ബൗണ്ടറിയും നാലു സിക്സും സഹിതം 36 റണ്‍സ് എടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലായിരുന്നു ടോപ് സ്കോറര്‍.
ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ ഒന്‍പതു പന്തില്‍ എട്ടു റണ്‍സുമായി പുറത്തായി. പക്ഷേ, പിന്നാലെ വന്നവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 36 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 30 റണ്‍സായിരുന്നു മനീഷ് പാണ്ഡെയുടെ സമ്പാദ്യം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് 27 പന്തില്‍ 28 റണ്‍സെടുത്തു. 11 പന്തില്‍ 25 റണ്‍സായിരുന്നു വിജയ് ശങ്കറിന്റെ സംഭാവന. 13 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 20 റണ്‍സ് മുഹമ്മദ് നബി നേടിയപ്പോള്‍ ദീപക് ഹൂഡ (നാലു പന്തില്‍ നാല്), റാഷിദ് ഖാന് (പൂജ്യം) എന്നിവര്‍ ദയനീയ പരാജയമായി.
കീമോ പോള്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റാണ് ഇഷാന്ത ശര്‍മ വീഴ്ത്തിയത്. നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് അമിത് മിശ്രയുണ ടീമിന്റെ മാനം കാത്തു.
അസാധ്യമല്ലാത്ത ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കം നല്കി. സൂക്ഷ്മതയോടെ പന്തുകള്‍ തിരഞ്ഞെടുത്തായിരുന്നു ഇരുവരുടെയും മുന്നേറ്റം. 45 പന്തില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷം ധവാന് വീണു. അപ്പോഴും വര്‍ദ്ധിത വീര്യത്തോടെ പൃഥ്വി ക്രീസിലുണ്ടായിരുന്നു. ധവാന് 16 പന്തില്‍ 17 റണ്‍സാണ് നേടിയതെങ്കിലും പൃഥ്വിക്കു നല്കിയ പിന്തുണ വളരെ വലുതായിരുന്നു.Unconfined joy in the @DelhiCapitals camp 🙌#DC now play CSK in Qualifier 2 for a place in the final on Friday. #DCvSRH pic.twitter.com/U0PkOXs1A7
— IndianPremierLeague (@IPL) May 8, 2019
13 പന്തില്‍ 14 റണ്‍സെടുത്ത് കോളിന് മണ്‍റോ കൂടാരം കയറി. പിന്നീടെത്തിയ ഋഷഭ് പന്ത് പതുക്കെ കളിയുടെ ഗതി മാറ്റിമറിച്ചു. 21 പന്തില്‍ 49 റണ്‍സെടുത്ത് പന്ത് മടങ്ങുമ്പോള്‍ ഡല്‍ഹി വിജയത്തില്‍ നിന്നു നാല് റണ്‍സ് അകലെയായിരുന്നു.
റാഷിദ് ഖാനും ഖലാല്‍ അഹമ്മദും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
COMMENTS