കോഴിക്കോട്: തനിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. സി.പി.എമ്...
കോഴിക്കോട്: തനിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. സി.പി.എമ്മിന്റെ ഗൂഢാലോചനയാണ് തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് നസീര്‍ വ്യക്തമാക്കി.
തലശേരി, കൊളശേരി ലോക്കല്‍ കമ്മറ്റി അംഗങ്ങളും തലശേരിയിലെ ഒരു പ്രമുഖ സി.പി.എം നേതാവുമാണ് ആക്രമണത്തിന് പിന്നിലെന്ന് നസീര്‍ വ്യക്തമാക്കി. ആക്രമികള്‍ കുറച്ചു ദിവസങ്ങളായി തന്നെ നീരീക്ഷിക്കുന്നതായി വിവരം ലഭിച്ചിരുന്നെന്നും മൂന്നുപേരാണ് ആക്രമിച്ചതെന്നും നസീര്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ പി.ജയരാജന് പങ്കുള്ളതായി കരുതുന്നില്ലെന്നും മൂന്നു പേരെ മാത്രം പിടിച്ച് കേസൊതുക്കി തീര്‍ക്കാനാണ് ശ്രമമെന്നും അത് ഗൂഢാലോചന പുറത്തുകൊണ്ടുവരാതിരിക്കാനാണെന്നും നസീര്‍ ആരോപണം ഉന്നയിച്ചു.
സംഭവത്തില്‍ കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും നസീര്‍ വ്യക്തമാക്കി.
Keywords: C.O.T Nazeer, C.P.M, Police, P.Jayarajan, Election, Candidate

COMMENTS