ബംഗളുരു: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ വലവീശിപ്പിടിച്ചു ഭരണം പിടിക്കാന്‍ ബിജെ...
ബംഗളുരു: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ വലവീശിപ്പിടിച്ചു ഭരണം പിടിക്കാന്‍ ബിജെപി നീക്കം.
വിമത എംഎല്‍എമാരായ ഡോ. സുധാകറും രമേഷ് ജാര്‍ക്കിഹോളിയും കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ, ആര്.അശോക് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
കൂടിക്കാഴ്ച സൗഹാര്‍ദപരമെന്നും രാഷ്ട്രീയമില്ലെന്നും ഡോ. സുധാകറും രമേഷ് ജാര്‍ക്കിഹോളിയും പറഞ്ഞു.
കൂറുമാറാന്‍ ആഗ്രഹിക്കുന്ന താനുള്‍പ്പെടെ ആറു വിമത എംഎല്‍എമാരുടെ പട്ടിക രമേഷ് ജാര്‍ക്കിഹോളി കുറച്ചു നാള് മുന്‍പ് ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പയ്ക്ക് കൈമാറിയതായി വാര്‍ത്തയുണ്ടായിരുന്നു.
Congress leaders Ramesh Jarkiholi & Dr Sudhakar met BJP leader R Ashok at BJP leader SM Krishna's residence in Bengaluru, today. Ramesh Jarkiholi says, "It was not a political meeting. We wanted to wish SM Krishna Ji after BJP won 25 seats in Karnataka. It was a courtesy call." pic.twitter.com/A5kl0d7ewo— ANI (@ANI) May 26, 2019
'ഓപ്പറേഷന് താമര'യെന്നു പേരിട്ടാണ് അട്ടിമറി നീക്കം ബിജെപി നടത്തുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരം പിടിച്ചതോടെയാണ് അട്ടിമറി നീക്കം ശക്തമാക്കിയത്. യെഡിയൂരപ്പയാണ് അട്ടിമറിക്കു നേതൃത്വം കൊടുക്കുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയും ബി.ജെ.പി നേതാവ് ആര് അശോകും കൃഷ്ണയുമായുള്ള കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ഇന്നലെയും ജാര്‍ക്കിഹോളി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മാണ്ഡ്യയില്‍ നിന്ന് സ്വതന്ത്രയായി വിജയിച്ച നടി സുമലതാ അംബരീഷും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് അറിയുന്നു. സുമതലതയും യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയതോടെ ആ അഭ്യൂഹവും ശക്തമായിട്ടുണ്ട്.
Keywords: Karnataka, BJP, Congress
COMMENTS