കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി. ഈ ഹര്‍ജി ഇപ്പോള്‍ പരിഗ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി. ഈ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ആ വിധിക്കു ശേഷം പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ ദിലീപിന്റെ ഈ ആവശ്യം ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതേതുടര്‍ന്ന് ദിലീപ് ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും സി.ബി.ഐ അന്വേഷണം വന്നാല്‍ വിചാരണ കൂടാതെ തന്നെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ കേസില്‍ പ്രതിയല്ലെങ്കിലും ഒരു സെലിബ്രേറ്റിയായതിനാല് മാധ്യമശ്രദ്ധ സ്വാഭാവികമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം.
Keywords: Highcourt, C.B.I, Supreme court, Actress attacked case, Dileep

COMMENTS