ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലായി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ പോളിംഗ് നടക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന...
ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലായി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ പോളിംഗ് നടക്കുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മുഖാമുഖം മത്സരിക്കുന്ന അമേഠിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയുമാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങള്‍.
ആഭ്യന്തരമന്ത്രി രാജ്നാഥ്സിങും ഈ ഘട്ടത്തില്‍ ് മത്സരിക്കുന്നു, ലഖ്നൗവാണ് മണ്ഡലം. ബിജെപി നയിക്കുന്ന എന്ഡിഎയ്ക്കി ഈ ഘട്ടം അതിനിര്‍ണായകമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതില്‍ 41 സീറ്റിലും ജയിച്ചത് എന്‍ഡിഎയായിരുന്നു. 38 ഇടത്തു ബിജെപിയും മൂന്നിടത്ത് സഖ്യസ്ഥാനാര്ഥികളും ജയിച്ചു. ഇക്കുറി പക്ഷേ, ജയം ആവര്‍ത്തിക്കാന്‍ ബിജെപിക്കു കഴിയുമോ എന്ന കാര്യം സംശയമാണ്.
തെരഞ്ഞെടുപ്പില്‍ ജയം ബിജെപിക്കൊപ്പമായിരുന്നു.
സിപിഎം സ്ഥാനാര്‍ഥി അമ്രാറാം ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കുന്ന രാജസ്ഥാനിലെ സികാര്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ്. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡും ഡിസ്കസ് താരം കൃഷ്ണ പൂനിയയും ഏറ്റുമുട്ടുന്ന ജയ്പുര്‍ റൂറലും ശ്രദ്ധേയമായ മണ്ഡലമാണ്. കേന്ദ്രമന്ത്രി അര്ജുന് മെഘ്വാള്‍ മത്സരിക്കുന്ന ബിക്കാനീറിലും കടുത്ത മത്സരമാണ്.
രാജ്യത്തെ ഏറ്റവും വലിയ മണ്ഡലമായ ജമ്മു -കശ്മീരിലെ ലഡാക്കിലും ഇന്നാണ് മത്സരം. അനന്ത്നാഗ് മണ്ഡലത്തിലെ പുല്‍വാമ, ഷോപ്പിയന്‍ മേഖലകളിലും ഇന്നാണ് വോട്ടെടുപ്പ്. മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ സിറ്റിങ് മണ്ഡലമാണ് അനന്ത്നാഗ്. കോണ്‍ഗ്രസിന്റെ ഗുലാംഅഹമദ് മിറും നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്നെയ്ന്‍ മസൂദിയുമാണ് ഇക്കുറി മെഹ്ബൂബയുടെ എതിരാളികള്‍.
കേന്ദ്രമന്ത്രി സുഷ്മ സ്വരാജ് പ്രതിനിധീകരിച്ചിരുന്ന മധ്യപ്രദേശിലെ വിദിഷയില്‍ അവര്‍ മാറിനില്‍ക്കുന്നതിനാല്‍ രമാകാന്ത് ഭാര്‍ഗവയാണ് ബിജെപി സ്ഥാനാര്‍ഥി. കേന്ദ്രമന്ത്രിയും എല്‍ജെപി അധ്യക്ഷനുമായ രാംവിലാസ് പസ്വാന്റെ തട്ടകമായ ഹാജിപുര്‍ ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ ബീഹാറിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ മത്സരിക്കുന്ന ഹസാരിബാഗിലും കൊദര്‍മ, റാഞ്ചി, ഖുണ്ഡി മണ്ഡലങ്ങളിലുമാണ് ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ്. ജാര്‍ഖണ്ഡിലും ഇക്കുറി ബിജെപിക്കു പഴയതുപോലെ കരുത്തില്ല.
Keywords: Rahul Gandhi, Sonia Gandhi, Loksabha Polls, Rajnath Singh, Smriti Irani
COMMENTS