ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കെ, എല്ലാ രാഷ്ട്രീയ കക്ഷികളും സാദ്ധ്യമായ വഴികളെല്ലാം പരീക്ഷിക്കുകയാണ്. ബിജെപിയുടെ പുതിയ പര...
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കെ, എല്ലാ രാഷ്ട്രീയ കക്ഷികളും സാദ്ധ്യമായ വഴികളെല്ലാം പരീക്ഷിക്കുകയാണ്. ബിജെപിയുടെ പുതിയ പരീക്ഷണം തൃശൂരില്‍ സുരേഷ് ഗോപി എംപിയെ രംഗത്തിറക്കി മത്സരിപ്പിക്കുകയാണ്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു സമിതി ഇന്നലെ രാത്രിയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇന്നു തന്നെ നാട്ടിലെത്തുന്നുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ നേരിടാന്‍ എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി നിയോഗിക്കപ്പെട്ടതിനാലാണ് സുരേഷ് ഗോപിയെ തൃശൂരിലിറക്കുന്നത്.
2016 മുതല്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങളേക്കാള് മികച്ച പ്രകടനമാണ് രാജ്യസഭാംഗം എന്ന നിലയില്‍ സുരേഷ് ഗോപി കാഴ്ചവച്ചതെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. എംപി ഫണ്ട് വിനിയോഗത്തിലും സുരേഷ് ഗോപി മുന്നിലാണ്. സുരേഷ് ഗോപിയുടെ താരപരിവേഷവും രാജ്യസഭാംഗം എന്ന നിലയിലെ പ്രവര്‍ത്തനവും ശബരിമല വിഷത്തില്‍ ഇടപെടലുകളും സുരേഷ് ഗോപിയെ കേന്ദ്രത്തിനു പ്രിയങ്കരനാക്കി.
ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് യി സുരേഷ് ഗോപി പ്രതികരിച്ചു. ബിജെപി എ പ്ലസ് വിഭാഗത്തില്‍ പെടുത്തി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.
സുരേഷ് ഗോപി ഇന്നവെ ഗുരുവായൂരിലായിരുന്നു. അവിടെനിന്നു കൊച്ചിയിലെത്തി വിമാനമാര്‍ഗം ഡല്‍ഹിക്കു പോവുകയായിരുന്നു.
ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കതിരെ മത്സരിക്കാന്‍ മാറിയതോടെ കോണ്‍ഗ്രസില്‍ നിന്നു കളം മാറിയെത്തിയ ടോം വടക്കന്‍ തൃശൂരില്‍ കണ്ണുവച്ചു. വടക്കനു സീറ്റു നല്കിയിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി അവിടേക്കു സുരേഷ് ഗോപിയെ നിശ്ചയിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചെങ്കിലും അതൊന്നും ദേശീയ നേതൃത്വത്തിന് ഇഷ്ടമായില്ല. ഇതോടെയാണ് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നുവന്നത്.
ഇടതു മുന്നണിയില്‍ സിപി ഐക്കാണ് തൃശൂര്‍ സീറ്റ്. സിറ്റിംഗ് രാജാജി മാത്യു തോമസാണ് ഇടതു സ്ഥാനാര്‍ത്ഥി. രാഷ്ട്രീയത്തിനപ്പുറം മാത്യു തോമസിന് ഏറെ വ്യക്തിസ്വാധീനമുള്ള മണ്ഡലമാണിത്. ഒല്ലൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമാണ് അദ്ദേഹം. ഡിസിസി പ്രസിഡന്റും മൂന്നു തവണ എംഎല്‍എയുമൊക്കെയായ ടിഎന്‍ പ്രതാപനെയാണ് തൃശൂര്‍ തിരിച്ചുപിടിക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്കിടയിലേക്കു സുരേഷ് ഗോപി കൂടി വരുന്നതോടെ മത്സരത്തിനു ചൂടേറും.
Keywords: Suresh Gopi, Election, UDF, LDF, NDA, BJP
COMMENTS