തിരുവനന്തപുരം: തമ്പാനൂരിലെ ഗാന്ധാരി അമ്മന്‍ കോവിലില്‍ തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക...
തിരുവനന്തപുരം: തമ്പാനൂരിലെ ഗാന്ധാരി അമ്മന്‍ കോവിലില്‍ തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റു.
തരൂരിന്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. തലയില്‍ പതിനൊന്നു തുന്നലിട്ടു. അദ്ദേഹത്തെ വിശദ പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
പരിക്കേറ്റ ഉടന്‍ അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുന്നലിട്ട ശേഷം അവിടെനിന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തുലാഭാരം കഴിഞ്ഞ് ക്ഷേത്രനട തുറക്കുന്നതും കാത്ത് തരൂര്‍ ത്രാസില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടെ, ത്രാസിന്റെ മുകളിലത്തെ കൊളുത്ത് ഒടിഞ്ഞ് ഇരുമ്പ് ദണ്ഡ് അദ്ദേഹത്തിന്റെ തലയില്‍ പതിക്കുകയായിരുന്നു.
വിഷു ദിനത്തില്‍ ഗാന്ധാരി അമ്മന്‍ കോവിലില്‍ തരൂര്‍ പഞ്ചസാര കൊണ്ട് തുലാഭാരം നേര്‍ന്നിരുന്നു. എംഎല്‍എ വി.എസ്.ശിവകുമാറും നിരവധി പ്രവര്‍ത്തകരും ബന്ധുക്കളും തരൂരിനൊപ്പമുണ്ടായിരുന്നു.
പരിക്ക് സാരമുള്ളതാണ്. പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടവിവരം അറിഞ്ഞ് നിരവധി നേതാക്കള്‍ തരൂരിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
തിരുവനന്തപുരം മണ്ഡലത്തിനായി തരൂര്‍ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രസ് ക്ലബില്‍ പുറത്തിറക്കാനിരുന്നതാണ്. അപകടത്തെ തുടര്‍ന്ന് ഈ പരിപാടി റദ്ദാക്കി.
എന്നാല്‍, തരൂരിനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ആവശ്യത്തില്‍ കൂടുതല്‍ പഞ്ചസാര തുലാഭാരത്തട്ടില്‍ വച്ചതാണ് അപകടത്തിനു കാരണമായതെന്ന് ക്ഷത്രം സെക്രട്ടറി ആര്‍ പി നായര്‍ പറഞ്ഞു. ഭാരം താങ്ങാന്‍ വച്ചിരുന്ന സ്റ്റൂള്‍ പ്രവര്‍ത്തകര്‍ എടുത്തു മാറ്റിയതും അപകട കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രചരണം കൊടുമ്പിരിക്കൊണ്ടിരിക്കെ സ്ഥാനാര്‍ത്ഥിക്ക് അപകടം പറ്റിയത് പ്രചരണത്തെ ബാധിക്കുമോ എന്ന ആശങ്കയും ബലപ്പെട്ടിട്ടുണ്ട്. തലക്ക് ആഴത്തില്‍ മുറിവു പറ്റിയതിനാല്‍ ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ചേ തരൂരിന് പ്രവര്‍ത്തനത്തിനിറങ്ങാന്‍ കഴിയൂ.

COMMENTS