ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തിലെ കോടതി പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം...
ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തിലെ കോടതി പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു എന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കോടതിയുടെ പരാമര്‍ശം തെറ്റായി രാഹുല്‍ പ്രചരിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നു കോടതി വിലയിരുത്തി. ഈ വിഷയത്തില്‍ ഇന്ന് കോണ്‍ഗ്രസ് അഭിഭാഷകന് മനു അഭിഷേക് സിംഗ്വിയുടെ വാദം കോടതി അംഗീകരിച്ചില്ല.
രാഹുല്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പരിഗണിച്ച് നോട്ടീസ് അയയ്ക്കുന്നത് ഒഴിവാക്കണമെന്ന് അഭിഭാഷകന് വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. കാവല്ക്കാരന് കള്ളനാണെന്ന് കോടതി സമ്മതിച്ചു എന്ന തരത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിനയായിരിക്കുന്നത്. കോടതി പറയാത്ത കാര്യം കോടതിയുടെ പേരില്‍ രാഹുല്‍ പറയുകയായിരുന്നു സുപ്രീംകോടതി കുറ്റപ്പെടുത്തി.
തന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ കഴിഞ്ഞദിവസം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ബിജെപി എംപി മീനാക്ഷി ലേഖിയാണ് പരാതിക്കാരി.
റഫാല്‍ കേസുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയത്. രാഹുലിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയും റഫാല്‍ കേസിന്റെ പുനപ്പരിശോധനാ ഹര്‍ജിയും ഏപ്രില്‍ 30ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഇതേസമയം കാവല്ക്കാരന് കള്ളനാണെന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ രാഹുല്‍ പറയുന്നുണ്ട്.
Keywords: RAhul Gandhi, Supreme Court, Rafale deal, Scam
COMMENTS