കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നല്കിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. വയനാട്ടിലും എറണാകുളത്ത...
കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നല്കിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. വയനാട്ടിലും എറണാകുളത്തും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സരിത പത്രിക നല്‍കിയിരുന്നത്.
എന്നാല്‍ സരിത രണ്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ ശിക്ഷ അനുഭവിച്ചത്.
അതേസമയം ഇതിന്മേല് അപ്പീല്‍ പോയിരിക്കുകയാണെന്ന് സരിതയുടെ അഭിഭാഷകന് അറിയിച്ചിരുന്നു. ഇത് തെളിയിക്കാനാവശ്യമായ രേഖ സമര്‍പ്പിക്കാന്‍ വരണാധികാരി ആവശ്യപ്പെടുകയും അതിനനുവദിച്ച സമയം അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പത്രിക തള്ളിയത്.
COMMENTS