കോഴിക്കോട് : ആലത്തൂര്‍ ലോക്സഭാ സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാ...
കോഴിക്കോട് : ആലത്തൂര്‍ ലോക്സഭാ സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാന്‍ തീരുമാനിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനാ മുമ്പുതന്നെ രാജിവെക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയ കാരണങ്ങളാലാണ്. രാജിക്ക് അനുവദിക്കണമെന്ന രമ്യയുടെ ആവശ്യം പാര്‍ട്ടി നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.
ആലത്തൂരില്‍ രമ്യ വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഒരുപക്ഷേ വിജയിച്ചില്ലെങ്കിലും സ്ഥാനം രാജിവയ്ക്കാനാണ് തീരുമാനം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 19 സീറ്റാണുള്ളത്. 10 പേരുടെ പിന്തുണയിലാണ് രമ്യ പ്രസിഡന്റായത്.
ആലത്തൂര്‍ ലോക്സഭാ സീറ്റില്‍ രമ്യ വിജയിക്കുകയാണെങ്കില്‍ അവര്‍ക്ക് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കേണ്ടിവരും. അതോടുകൂടി ബ്ലോക്ക് പഞ്ചായത്തിലെ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍തന്നെ രമ്യ രാജിവച്ച് മറ്റൊരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന് ഭരണം സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.
ആലത്തൂരില്‍ രമ്യ തോറ്റാലും തരൂര്‍, ചേലക്കര എന്നീ നിയമസഭാ സീറ്റുകളിലൊന്നില്‍ നിറുത്തി മത്സരിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതു രണ്ടും സംവരണ മണ്ഡലങ്ങളാണ്. രമ്യ ഇപ്പോഴുണ്ടാക്കിയ വ്യക്തിപ്രഭാവം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. അതുകൊണ്ടുതന്നെ പഞ്ചായത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് രമ്യയെ പറിച്ചുനടാന്‍ ആലോചിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
Keywords: Remya Haridas, Election, Resignation

COMMENTS