ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസന്റെ മികവില്‍ ഐ പി എല്‍ ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ്...
ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസന്റെ മികവില്‍ ഐ പി എല്‍ ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാന് റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം.
രാജസ്ഥാന് നേടുന്ന തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തിരുന്നു. 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദ് ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍ -37, റാഷിദ് ഖാന് -17 എന്നിവരും ഹൈദരാബാദിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മറുപടിക്കിറങ്ങിയ രാജസ്ഥാന് വളരെ കരുതലോടെയാണ് മുന്നേറിയത്. ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെ 39 റണ്‍സും ലിയാം ലിവിംഗ്സ്റ്റണ് 44 റണ്‍സുമെടുത്ത് മികച്ച അടിത്തറ ഒരുക്കി. പിന്നീടെത്തിയ സഞ്ജു 32 പന്തില്‍ നിന്ന് 41 റണ്‍സെടുത്തു പുറത്താകാതെ നിന്നു ടീമിനെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തുകയായിരുന്നു.
രാജസ്ഥാന് ഈ സീസണില്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്. ഈ വിജയത്തോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കൂടി വിജയിച്ച് പ്ളേ ഓഫ് കടമ്പ കടക്കാനുള്ള സാധ്യത രാജസ്ഥാന് നിലനിര്‍ത്തിയിരിക്കുകയാണ്.
Keywords: Rajastan Royals, Sanju Samson, Rashid Khan
COMMENTS