തിരുനെല്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് അദ്ദേഹം പിതാവ് രാജീവ് ഗാന്ധിക്കു...
തിരുനെല്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് അദ്ദേഹം പിതാവ് രാജീവ് ഗാന്ധിക്കു വേണ്ടിയും രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്കു വേണ്ടിയും ബലിതര്‍പ്പണം നടത്തി.
ബുധനാഴ്ച രാവിലെ 10.15 ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം മുക്കാല്‍ കിലോമീറ്ററോളം നടന്ന് പാപനാശിനിയിലെത്തിയാണ് അദ്ദേഹം ബലി തര്‍പ്പണം നടത്തിയത്.
പൂജാരിമാര്‍ മലയാളത്തില്‍ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലിയ അദ്ദേഹം തിരികെ ക്ഷേത്രത്തില്‍ എത്തി പ്രസാദം വാങ്ങുകയും ചെയ്തു. ഇതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയിലാണ് നിമജ്ജനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തവണ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴും രാഹുലും പ്രിയങ്കയും ഇവിടെയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് അന്നത് സാധിക്കാതിരുന്നത്. തുടര്‍ന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കും.
Keywords: Rahul Gandhi, Thirunelli temple, Today, Father Rajiv Gandhi
COMMENTS