ന്യൂഡല്‍ഹി: റഫാല്‍ പുനപ്പരിശോധനാ ഹര്‍ജികളില്‍ മറുപടി നല്‍കുന്നതിന് സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രഗവണ്മെന്റ്. ഈ ഹര്...
ന്യൂഡല്‍ഹി: റഫാല്‍ പുനപ്പരിശോധനാ ഹര്‍ജികളില്‍ മറുപടി നല്‍കുന്നതിന് സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രഗവണ്മെന്റ്. ഈ ഹര്‍ജികള്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്രഗവണ്മെന്റിന്റെ ആവശ്യം. വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ സമയം ചോദിക്കുന്നതിനു പിന്നിലെ കാരണം വ്യക്തമാക്കി കത്തുനല്‍കാന്‍ ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ പുതിയ സത്യവാങ്മൂലം തയ്യാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അതിനാല്‍ ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ഈ ആവശ്യം തെരഞ്ഞെടുപ്പ് കഴിയുംവരെ റഫാല്‍ വിഷയം ഉയര്‍ന്നുവരാതിരിക്കാനുള്ള തന്ത്രമാണെന്ന് കരുതപ്പെടുന്നു.
Keywords: Supreme court, Refale, Central government, Review petition

COMMENTS