തൃശൂര്‍: തൃശൂരില്‍ പോളിടെക്നിക് വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി തീകൊളുത്തി കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം...
തൃശൂര്‍: തൃശൂരില്‍ പോളിടെക്നിക് വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി തീകൊളുത്തി കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ചിയാരം സ്വദേശിനിയായ നീതുവിനെ (22) വടക്കേക്കാട് സ്വദേശിയായ നിതീഷ് വീട്ടിലെത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
വീട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നിതീഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി കുറച്ചുനാളുകളായി പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് സമാനരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. അടുത്തസമയത്ത് തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ആ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത കുറ്റകൃത്യം നടന്നിരിക്കുന്നത്.
Keywords: Thrissur, Crime, Fire, 22 year old girl
COMMENTS