അഹമ്മദാബാദ്: ഉരുളക്കിഴങ്ങ് കര്‍ഷകരുമായി ഒത്തുതീര്‍പ്പിന് തയ്യാറായി ലെയ്സിന്റെ ഉടമകളായ പെപ്സി കമ്പനി. കര്‍ഷകര്‍ കരാറിന് തയ്യാറായാല്‍ നഷ്...
അഹമ്മദാബാദ്: ഉരുളക്കിഴങ്ങ് കര്‍ഷകരുമായി ഒത്തുതീര്‍പ്പിന് തയ്യാറായി ലെയ്സിന്റെ ഉടമകളായ പെപ്സി കമ്പനി. കര്‍ഷകര്‍ കരാറിന് തയ്യാറായാല്‍ നഷ്ടപരിഹാര കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കമ്പനി കോടതിയെ അറിയിച്ചു. ഇതിനായി ജൂണ്‍ 12 വരെ കോടതി സമയം അനുവദിക്കുകയും കൃഷി ചെയ്യാനുള്ള സ്റ്റേ അതുവരെ നീട്ടുകയും ചെയ്തു.
കമ്പനിയുമായി കരാര്‍ വച്ചിട്ടുള്ള ഉരുളക്കിഴങ്ങ് കര്‍ഷകര്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി തങ്ങള്‍ക്കു തന്നെ കിഴങ്ങ് വില്ക്കാന് തയ്യാറായാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കമ്പനി അഹമ്മദാബാദ് സിറ്റി സിവില്‍ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ബ്രാന്‍ഡഡ് അല്ലാത്ത വിളകള്‍ കൃഷിചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും നാല് ഏക്കറില്‍ കൃഷി ചെയ്യുന്ന കര്‍ഷകരോട് കമ്പനി നഷ്ടപരിഹാരം ചോദിച്ചത് പരിഹാസ്യമാണെന്നും കര്‍ഷക സംഘടാനാ നേതാക്കള്‍ വ്യക്തമാക്കി.
Keywords: Pepsi, Potato farmers, Case, Stay, Court

COMMENTS