കൊളംബോ: ശ്രീലങ്കയെ വിറപ്പിച്ച ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ. സ്ഫോടനങ്ങൾക്ക് പിന്നിൽ ഒരു ഗ്രൂപ്പ് തന്നെയാണ് വ്യക...
കൊളംബോ: ശ്രീലങ്കയെ വിറപ്പിച്ച ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ.
സ്ഫോടനങ്ങൾക്ക് പിന്നിൽ ഒരു ഗ്രൂപ്പ് തന്നെയാണ് വ്യക്തമായിട്ടുണ്ടെന്ന് ലങ്കൻ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി .
ലങ്കയിൽ ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങി സാമൂഹ്യ മാധ്യമങ്ങൾ എല്ലാം വിലക്കിയിരിക്കുകയാണ് .
ഇതിനിടെ അക്രമങ്ങൾക്ക് പിന്നിൽ നാഷണൽ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് സൂചന ലഭിച്ചതായി അറിയുന്നു . സംഘടന ലങ്കയിൽ സ്ഫോടനപരമ്പര നടത്തുമെന്ന് 20 ദിവസം മുൻപ് തന്നെ ഒരു വിദേശ ഇൻറലിജൻസ് ഏജൻസി മുന്നറിയിപ്പ് കൊടുത്തിരുന്നു.
ക്രിസ്ത്യൻ ദേവാലയങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷനുമാണ് ഭീകരരുടെ ലക്ഷ്യമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ഈ വിവരം ലങ്കൻ പോലീസ് മേധാവി പുജത്ത് ജയസുന്ദര അധികൃതർക്ക് കൈമാറിയിരുന്നുവെങ്കിലും നടപടികളൊന്നും തന്നെ ഉണ്ടായില്ല.
അതിൻറെ തുടർച്ചയാണ് ഇപ്പോഴത്തെ സ്ഫോടനങ്ങൾ. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ലങ്കയിൽ രാത്രികാല നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ്.

COMMENTS