കാഞ്ഞങ്ങാട്: പെരിയ ഇരട്ടകൊലപാതകത്തിലെ ഇരകളിലൊരാളായ കൃപേഷിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാകുന്നു. എറണാകുളം ലോക്സഭാ സ്...
ഈ പദ്ധതിയിള്പ്പെട്ട മുപ്പതാമത്തെ വീടാണിത്. പ്രവാസി കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വീടിനോട് ചേര്‍ന്ന് കുഴല്‍ക്കിണറും നിര്‍മ്മിച്ചു നല്കി. നാട്ടുകാരുടെ ശ്രമഫലമായി ഈ വീട്ടിലേക്ക് റോഡും നിര്‍മ്മിച്ചു.
കൃപേഷിന്റെ കുടുംബത്തിന്റെ ദയനീയ സ്ഥിതി മാധ്യമങ്ങളിലൂടെ കണ്ടവരുടെയെല്ലാം മനസ്സ് തേങ്ങിയിരുന്നു. അത്രയ്ക്ക് പരിതാപകരമായിരുന്നു ഓലമേഞ്ഞ ആ ഒറ്റമുറി വീടിന്റെ അവസ്ഥ.
ഇവിടെയെത്തിയ ഹൈബി ഈഡന് എം.എല്‍.എ കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് കൃപേഷിന്റെ അച്ഛന് പട്ടയം കിട്ടിയ സ്ഥലത്ത് വീടിന് കുറ്റിയടിക്കുകയും വളരെ വേഗത്തില്‍ തന്നെ 1100 സ്ക്വയര്‍ ഫീറ്റുള്ള മൂന്നു മുറി വീട് നിര്‍മ്മിച്ചു നല്‍കുകയുമായിരുന്നു. ഇന്നു രാവിലെ 11 മണിക്ക് പാലുകാച്ചല്‍ ചടങ്ങ് നടക്കും.
Keywords: Kripesh, house, Haiby Eedan, Today, Congress
COMMENTS