കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണിയുടെ ആ...
കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
ഇന്നലെ ഗുരുതരമായിരുന്നു നില. തീവ്രപരിചരണ വിഭാഗത്തിലാണ് എണ്‍പത്തിയാറുകാരനായ മാണിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാത്രിയും വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്. ഡയാലിസിസും തുടരുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ആശുപത്രിയില്‍ മാണിയെ കാണാനെത്തി.
വര്‍ഷങ്ങളായി ശ്വാസകോശ രോഗ ബാധിതനാണ്. കുറച്ചുനാളായി മാണി ഇവിടെ ചികിത്സയിലാണ്. ഇടയ്ക്കു ഡിസ്ചാര്‍ജ് വാങ്ങി പോയിരുന്നു. പിന്നെയും നില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച പുലര്‍ച്ചെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തില്‍ അണുബാധയുണ്ടാവുകയും രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുകയും ചെയ്തുവെന്ന് ചീഫ് ഒഫ് ലേക് ഷോര്‍ സ്റ്റാഫ് ഡോ. മോഹന്‍ മാത്യു പറഞ്ഞു.
നാഡിമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. വിളിക്കുമ്പോള്‍ കണ്ണ് തുറക്കുന്നുണ്ട്. മൂക്കു വഴി ട്യൂബിട്ടാണ് ആഹാരം നല്‍കുന്നത്.
ശ്വാസോച്ഛ്വാസം സാധാരണനിലയിലായെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ചീഫ് പള്‍മനോളജിസ്റ്റ് ഡോ. ഹരി ലക്ഷ്മണ് പറഞ്ഞു.
Keywords: KM Mani, Lake Shore Hospital, Kerala Congress, Pulmonology
COMMENTS