ലണ്ടന്‍: ഇക്വഡോര്‍ നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിച്ചതിനെ തുടര്‍ന്ന് വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ ഇക്വഡോ...
ലണ്ടന്‍: ഇക്വഡോര്‍ നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിച്ചതിനെ തുടര്‍ന്ന് വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നു ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു.
ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഏഴ് വര്‍ഷമായി അഭയാര്‍ഥിയായി താമസിക്കുകയായിരുന്നു അസാന്‍ജ്.
അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകള്‍ ഉള്‍പ്പെടെ അസാന്‍ജ് സ്ഥാപിച്ച വിക്കി ലീക്സ് 2010ല്‍ പുറത്തു വിട്ടിരുന്നു. ഇത് രാജ്യാന്തര തലത്തില്‍ കോളിളക്കമുണ്ടാക്കുകയും പലരുടെയും മുഖംമൂടികള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു. അന്നു മുതല്‍ അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളും അസാന്‍ജിനെ വേട്ടയാടാന്‍ നോക്കുകയായിരുന്നു.
ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ് അസാന്‍ജ്. അതി പ്രധാനങ്ങളായ ഒരു കോടി രേഖകള്‍ വിക്കിലീക്സ് ചോര്‍ത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. 2010 ഓഗസ്റ്റില്‍ സ്വീഡിഷ് യുവതി ബലാത്സംഗ ആരോപണമുന്നയിച്ചിരുന്നു. മറ്റൊരു കേസിലും കുടുക്കാനാവാതെ വന്നതോടെയാണ് ശത്രുക്കള്‍ ലൈംഗിക ആരോപണമെന്ന വജ്രായുധമുപയോഗിച്ച് അസാന്‍ജിനെ പൂട്ടാന്‍ നോക്കിയത്.
47കാരനായ അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ഇക്വഡോര്‍ എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. ലൈംഗിക പീഡന കേസില്‍ സ്വീഡനിലേക്ക് നാടു കടത്തുമെന്ന് അദ്ദേഹം ഭയക്കുന്നു. ഇക്കാരണത്താലാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.
അറസ്റ്റു വാറണ്ട് നിലനില്‍ക്കെയായിരുന്നു അഭയം തേടിയത്. അന്താരാഷ്ട്ര മര്യാദകള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനാലാണ് രാഷ്ട്രീയാഭയം പിന്‍വലിക്കുന്നതെന്നാണ് ഇക്വഡോര്‍ പ്രസിഡന്റ് ലെവിന്‍ മോറിനോ ന്യായം പറയുന്നത്.
രാഷ്ട്രീയാഭയം ഇക്വഡോര്‍ പിന്‍വലിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്നും രാജ്യാന്തര മര്യാദകളുടെ നഗ്നലംഘനമാണെന്നും വിക്കീലിക്സ് ആരോപിക്കുന്നു.
COMMENTS